ഖത്തറില്‍ ജനജീവിതം സാധാരണ നിലയില്‍; പ്രതീക്ഷകളോടെ മലയാളികളും

Published : Jun 08, 2017, 12:28 AM ISTUpdated : Oct 05, 2018, 01:25 AM IST
ഖത്തറില്‍ ജനജീവിതം സാധാരണ നിലയില്‍; പ്രതീക്ഷകളോടെ മലയാളികളും

Synopsis

ഖത്തര്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചെങ്കിലും ജനജീവിതം സാധാരണ നിലയിലാണെന്നും ഒരു തരത്തിലുള്ള പരിഭ്രാന്തിക്കും അടിസ്ഥാനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആശങ്കകള്‍ പങ്കുവെച്ചും വിവിരങ്ങള്‍ തിരക്കിയും നാട്ടില്‍ നിന്ന് വരുന്ന ഫോണ്‍ വിളികളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവര്‍ത്തകളുമാണ് ഖത്തറിലെ മലയാളി സമൂഹത്തെ  അസ്വസ്ഥരാക്കുന്നത്.

ഖത്തറില്‍ ജനജീവിതം സാധാരണ നിലയിലാണ്.  നയതന്ത്ര മേഖലയിലെ ആശങ്കകളും സങ്കീര്‍ണതകളും അധികം വൈകാതെ രമ്യമായി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ചു  വിശ്വസിക്കുന്നത്. അതിര്‍ത്തികള്‍ അടക്കുകയും ഏതാനും ചില വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് താങ്കളാഴ്ച ജനം അല്‍പം പരിഭ്രാന്തിയിലായിരുന്നെങ്കിലും പിന്നീട് അയവ് വന്നിട്ടുണ്ട്. 

നയതന്ത്ര തലത്തിലെ പ്രശ്‌നങ്ങള്‍ ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന ഭരണാധികാരികളുടെ ഉറപ്പും നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ സ്വീകരിച്ച ഫലപ്രദമായ നടപടികളും ജനങ്ങള്‍ക്ക് ആശ്വാസമായി. പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് ഒഴികെ വിമാന സര്‍വീസുകളെല്ലാം കൃത്യമായി നടക്കുന്നുണ്ട്.

കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകളും കൃത്യമായി നടക്കുന്നു. ഇതിനിടെ ഖത്തറിലെ പ്രവാസികളെ കുറിച്ച് അഭ്യൂഹമുണ്ടാക്കുന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നത് നാട്ടിലെ ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ദോഹയിലെ ഇന്ത്യന്‍ എംബസി വഴി ഖത്തറിലെ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വ്യാജവാര്‍ത്തയും ആശങ്കയുണ്ടാക്കി. അത്തരം ഒരു നീക്കങ്ങളുമില്ലെന്നും അതിനുള്ള സാഹചര്യമൊന്നും രാജ്യത്തു നിലവിലില്ലെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം
ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്