ഷാര്‍ജയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായ യുവതികള്‍ക്ക് ഒടുവില്‍ ആശ്വാസം

Published : Mar 04, 2017, 07:38 PM ISTUpdated : Oct 04, 2018, 07:29 PM IST
ഷാര്‍ജയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായ യുവതികള്‍ക്ക് ഒടുവില്‍ ആശ്വാസം

Synopsis

ഏഴു മാസമായി ശമ്പളമില്ലാതെ റോളയിലെ അസ്മാക് അല്‍ ജസീറ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന രണ്ട് മലയാളി യുവതികളടക്കമുള്ള തൊഴിലാളികളുടെ ദുരവസ്ഥ കഴിഞ്ഞ ശനിയാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്. വാര്‍ത്ത പുറത്തുവന്നതോടെ സ്‌പോണ്‍സറായ സ്വദേശിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടു. ഇതേ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശികളായ ഉടമകള്‍ ഒത്തു തീര്‍പ്പിന് തയ്യാറായത്. ഏഴുമാസത്തെ ശമ്പളകുടുശ്ശിക യുവതികള്‍ക്ക് കൈമാറി.

മറ്റുതൊഴിലാളികളുടെ കുടിശ്ശിക അടുത്ത ദിവസം നല്‍കുമെന്ന് ഉടമകള്‍ അറിയിച്ചു. ശമ്പള കുടിശ്ശിക കൈപറ്റിയ യുവതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ്. തങ്ങള്‍ക്കിത് രണ്ടാം ജന്മമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വീട്ടുകാരെ വിളിക്കാന്‍ പോലും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കാശില്ലാത്ത സാഹചര്യത്തില്‍ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട്  സമൂഹമാധ്യമത്തിലൂടെ ജീവനക്കാരി സഹായം തേടിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ