
ദോഹ: പ്രതിസന്ധി പരിഹരിക്കാന്‍ കുവെത്തും തുര്‍ക്കിയും മുന്നോട്ടുവച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുലക്കിടെ നിലപാട് കര്‍ക്കശമാക്കി ഖത്തര്‍ രംഗത്ത്. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
വിദേശനയം അടിയറവ് വച്ച് കൊണ്ടുള്ള ഒരു വിട്ടുവീഴ്ചക്കും തയ്യറാല്ലെന്ന അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ താന്നി പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ജിസിസി രാജ്യങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അല്‍ താന്നി വ്യക്തമാക്കി.
കീഴടങ്ങാന്‍ തയ്യാറല്ലെന്നും ശത്രുരാജ്യങ്ങളില്‍ നിന്ന് പോലും ഇത്തരത്തിലുള്ള ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും വ്യക്തമാക്കി. അതിനിടെ, തങ്ങളുടെ മീഡിയാ നെറ്റ്‌വര്‍ക്കില്‍ സൈബര്‍ ആക്രമണമുണ്ടായതായി അല്‍ ജീസറ ചാനല്‍ അറിയിച്ചു. വെബ്സൈറ്റിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫെമുകളിലും അക്രമണം ഉണ്ടായിയെന്നും അല്‍ജസീറ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam