
ദോഹ: ഖത്തറില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മൊബൈല്‍ റോമിങ് നിരക്കില്‍ വീണ്ടും ഇളവ് വരുത്തി. ഖത്തര്‍ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലേയും ജി.സി.സി. രാജ്യങ്ങളിലേയും ടെലികോം ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കൈവരിക്കാനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലെ വാര്‍ത്താവിനിമയ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് റോമിങ് നിരക്കില്‍ ഇളവ് നല്‍കുന്നത്.
ജി.സി.സി. രാജ്യങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ വോയ്‌സ് കോള്‍ സ്വീകരിക്കുക, എസ്.എം.എസ് അയക്കല്‍,,മൊബൈല്‍ ഡാറ്റ, റോമിങ്ങിനിടെ സൗജന്യമായി എസ്.എം.സ് സ്വീകരിക്കുക തുടങ്ങിയ സേവനങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ നിരക്കിളവ് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം റോമിങില്‍ ഡാറ്റാ നിരക്കില്‍ 35 ശതമാനം ഇളവ് ലഭിക്കും.
ഒരു എംബിയ്‌ക്ക് 3 റിയാല്‍ 94 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ വര്‍ഷത്തെ നിരക്ക് 4 റിയാല്‍ 73 ദിര്‍ഹമായിരുന്നു. റോമിങ് രാജ്യങ്ങളിലെ ലോക്കല്‍ വോയിസ് കോള്‍ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.റോമിങ് സമയങ്ങളില്‍ എസ്.എം.എസ് സ്വീകരിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ദുബായിക്ക് ഇനി സ്വന്തം പേരില്‍ ഫോണ്ട്. ദുബായ് ഫോണ്ട് എന്ന പേരില്‍ മൈക്രോസോഫ്റ്റ് നിര്‍മിച്ച ഫോണ്ട് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam