ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ  വംശീയ ആക്രമണം

Published : Mar 26, 2017, 07:17 AM ISTUpdated : Oct 05, 2018, 03:32 AM IST
ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ  വംശീയ ആക്രമണം

Synopsis

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ  വംശീയ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനു നേരെയാണ് ആക്രമണം ഉണ്ടായത്. 'ഇന്ത്യക്കാരനല്ലേ' എന്നു ആക്രോശിച്ച് തദ്ദേശ്ശീയരായ ആളുകളാണ് ലീ മാക്‌സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തിനാണു പരിക്കേറ്റത്.

ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചാണ് വംശീയ വെറി ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മാക്‌ഡോണാള്‍ഡ്‌സിലാണ് സംഭവമുണ്ടായത്. നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് ആക്രമിച്ചത്. ലീ മാക്‌സ് പോലീസില്‍ പരാതി നല്‍കി. 

അടുത്തിടെ മലയാളിയായ വൈദികനു നേരെയും ആക്രമണമുണ്ടായിരുന്നു. ഓസ്‌ട്രേലിയ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയ ആക്രമണം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: നാട് കണ്ട വലിയ ദുരന്തങ്ങളിൽ ഒന്ന്, പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന് കെ സി വേണുഗോപാൽ
അച്ഛനെയും അമ്മയേയും മർദിച്ചു, കേസ് ഒതുക്കി തീർക്കാത്തത് ചോദ്യം ചെയ്ത് അമ്മയെയും ബന്ധുക്കളെയും വീണ്ടും ആക്രമിച്ചു, മകൻ അറസ്റ്റിൽ