അന്‍ജെം ചൗധരി കുറ്റക്കാരനെന്ന് ബ്രിട്ടന്‍

Published : Aug 17, 2016, 08:26 AM ISTUpdated : Oct 05, 2018, 03:00 AM IST
അന്‍ജെം ചൗധരി കുറ്റക്കാരനെന്ന് ബ്രിട്ടന്‍

Synopsis

ലണ്ടന്‍: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച ബ്രിട്ടനിലെ മുസ്‌ലിം പണ്ഡിതനും മതപ്രഭാഷകനുമായ അന്‍ജെം ചൗധരി കുറ്റക്കാരനെന്ന് ബ്രിട്ടന്‍.  ഇറാഖിലും സിറിയയിലും ഐഎസ് നടത്തിയ ആക്രമണ പരമ്പരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനും ഐഎസിനെ പിന്തുണയ്ക്കുന്ന വീഡിയോകളും പ്രചരിപ്പിച്ചതിനും ചൗധരിയെ 2014 ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2014 ജൂലൈയില്‍ ബ്രിട്ടനിലെ റസ്‌റ്റോറന്റില്‍ വച്ച് നടന്ന യോഗത്തിലാണ് ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും പിന്തുണ പ്രഖ്യാപിച്ച് ചൗധരി സംസാരിച്ചത്. 2014 മാര്‍ച്ചിനും ജൂണിനും ഇടയില്‍ നടത്തിയ വിവാദ പ്രസംഗങ്ങളെ തുടര്‍ന്ന് അന്‍ജത്തിന്റെ പ്രസംഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.

ജിഹാദിസ്റ്റ് സംഘടനയായ ഐഎസിന് വേണ്ടിയും ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും കഴിഞ്ഞ 20 വര്‍ഷമായി അന്‍ജം റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ബ്രിട്ടീഷ് പോലീസ് കണ്ടെത്തി. പ്രഭാഷണങ്ങള്‍ വഴി മുസ്‌ലിം യുവാക്കളെയും മറ്റ് മതസ്ഥരേയും ആകര്‍ഷിച്ച് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുകയാണ് അന്‍ജെം ചൗധരിയെന്ന് പൊലീസ് പറയുന്നു.

ബ്രിട്ടനിലെ മുസ്‌ലിം വര്‍ഗ്ഗീയ വാദികളിലെ വിവാദ പ്രാസംഗികനാണ് ചൗധരി. ചൗധരി വക്താവായ രണ്ട് സംഘടനകളും ബ്രിട്ടനില്‍ നിരോധിക്കപ്പെട്ടതാണ്. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ ഗുറാബ, ദി സേവ്ഡ് സെക്ട് എന്നീ സംഘടനകളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നുണ്ട്. ചൗധരി വക്താവായ നിരോധിത സംഘടന അല്‍ മുഹാജിറൗണിലെ അംഗവും ചൗധരിയുടെ സഹായിയുമായ സിദ്ധാര്‍ത്ഥ ധര്‍ എന്ന അബു റുമൈയ്‌സാ, സിറിയയിലേക്ക് പോയി ഐസിസിനൊപ്പം ചേര്‍ന്ന് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പങ്കാളിയായിരുന്നു. സിറിയയിലെത്തിയ അബു ജനുവരിയില്‍ ഐഎസ് പുറത്തിറക്കിയ ആശയപ്രചരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ അബു കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷ് പൗരനും സംഘടനാംഗവുമായിരുന്ന മുഹമ്മദ് എംവാസിയെ പകരക്കാരനായി അയച്ചുവെന്നാമാണ് റിപ്പോര്‍ട്ടുകള്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി