രാജേഷിന്‍റെ കൊലപാതകം: പ്രതികളെ കായംകുളത്ത്​ എത്തിച്ച്​ തെളിവെടുത്തു

Web Desk |  
Published : Apr 24, 2018, 09:45 PM ISTUpdated : Jun 08, 2018, 05:48 PM IST
രാജേഷിന്‍റെ കൊലപാതകം: പ്രതികളെ കായംകുളത്ത്​ എത്തിച്ച്​ തെളിവെടുത്തു

Synopsis

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത്​ എത്തിച്ച്​ തെളിവെടുത്തു. 

ആലപ്പുഴ: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കായംകുളത്ത്​ എത്തിച്ച്​ തെളിവെടുത്തു. മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടാംകുറ്റി ദേശത്തിനകം കളത്തിൽ അപ്പുണ്ണി (37), ഓച്ചിറ സ്വദേശി അലിഭായ്​ എന്ന മുഹമ്മദ്​ സാലിഹ്​ (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത്​ തെക്കതിൽ തൻസീർ (24) എന്നിവരെയാണ്​ കൃഷ്​ണപുരം, ദേശത്തിനകം എന്നിവിടങ്ങളിൽ എത്തിച്ച്​ തെളിവെടുപ്പ്​ നടത്തിയത്​. 

കൊലയ്ക്ക്​ ഉപയോഗിച്ച​ കാറിൽ ഒട്ടിക്കാനായി ഫോർ രജിസ്​​ട്രേഷൻ സ്​റ്റിക്കർ അടിച്ച കൃഷ്​ണപുരത്തെ സ്​ഥാപനം, അപ്പുണ്ണിയുടെ വീട്​ എന്നിവിടങ്ങളിലാണ്​ തെളിവ്​ എടുത്തത്​. അപ്പുണ്ണിയുടെ വീട്ടിൽ നിന്നും സംഭവ സമയത്ത്​ ഉപയോഗിച്ച വസ്​ത്രങ്ങളും ചെരുപ്പും കണ്ടെടുത്തു. 

അപ്പുണ്ണിയുടെ മാതാവിനെയും പൊലീസ്​ ചോദ്യം ചെയ്​തു. ആറ്റിങ്ങൽ സി.​ഐ. എം. അനിൽകുമാർ, കിളിമാനൂർ സി.​െഎ. വി.എസ്​. പ്രദീപ്​കുമാർ, പള്ളിക്കൽ എസ്​.​െഎ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്​ തെളിവെടുപ്പിന്   നേതൃത്വം  നൽകിയത്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റിനെതിരെ പൊലീസ് കേസ്
പീഡന കേസ് പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ കേരളം വിട്ടു? അന്വേഷണം ഊർജിതമാക്കി പൊലീസ്