
എറണാകുളം കളമശേരി എസ്‍സിഎംഎസ്‍ കോളേജില്‍ ഒന്നാംവർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യർത്ഥികള്‍ റാഗ് ചെയ്‍തതായി പരാതി. ക്രൂരമായി മർദ്ദിക്കുകയും ക്ലോസറ്റിലേക്ക് മുഖമമർത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഒന്നാംവർഷ വിദ്യാർത്ഥിയായ ആലുവ പറവൂർകവല പുന്നോർകോട് വീട്ടില്‍ മുഹമ്മദ് ഫസലാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‍ച കോളേജില്‍വച്ച് ഒരു സംഘം സീനിയർ വിദ്യാർത്ഥികള്‍ തന്നോട് മൈതാനത്തെ പൊരിവെയിലല്‍ കൈയുയർത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതിനു തയ്യാറാകാഞ്ഞപ്പോള്‍ കോളേജ് ഹോസ്റ്റലിലെ ബാത്ത്റൂമിനകത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി മർദ്ധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. മർദ്ദനത്തിനിടെ തന്റെ മുഖം ക്ലോസറ്റിലേക്ക് അമർത്തി ഫ്ലഷടിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
കോളേജില്‍ ഇത്തരത്തില്‍ മർദ്ദനങ്ങള്‍ പതിവാണെന്ന് മറ്റ് വിദ്യാർത്ഥികളും ആരോപിക്കുന്നുണ്ട്. പലപ്പോഴും ഭീഷണി കാരണമാണ് അധികൃതർക്ക് പരാതി നല്‍കാത്തത്.
കോളേജ് അധികൃതർക്കും ആലുവ പൊലീസിലും ഫസല്‍ പരാതി നല്‍കിയിട്ടുണ്ട്. ഫസലിന്റെ പരാതിയില്‍ ആലുവ പോലീസ് കോളേജിലെ സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam