
ലക്‌നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്ത ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തദിലെ ഒരാള്‍ അയോധ്യ സന്ദര്‍ശിക്കുന്നത്.
ഇന്ന് രാവിലെയാണ് രാഹുല്‍ഗാന്ധി അയോധ്യയിലെത്തിയത്. ഹനുമാന്‍ ഘടിയില്‍ 20 മിനിറ്റ് ചെലവഴിച്ചു. മുഖ്യപരോഹതനുമായി അല്‍പം സംസാരിച്ചു. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
1992 ഡിസംബറിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിലെ ഒരംഗം അയോധ്യയിലെത്തുന്നത് അയോധ്യക്കടുത്ത് ഫൈസാബാദില്‍ വരെ രാഹുല്‍ പല പ്രാവശ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് രാഹുല്‍ അയോധ്യയിലെത്തുന്നത്. ഫൈസാബാദില്‍ രാഹുല്‍ റോഡ് ഷോയും നടത്തി.
മുന്നോക്ക വോട്ട് ലക്ഷ്യമിട്ട് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമായാണ് രാഹുലിന്റെ അയോധ്യസന്ദര്‍ശനത്തെ വിലയിരുത്തുന്നത്. രാഹുല്‍ അനുഗ്രഹം തേടിയാണെത്തിയതെന്നും സന്നാസിമാര്‍ക്ക് ജാതിയില്ലെന്നും ഹനുമാന്‍ ഘടി മുഖ്യപരോഹിതന്‍ മഹന്ദ് ഗ്യാന്‍ ദാസ് പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാഹുല്‍ഗാന്ധി സംസ്ഥാനത്ത് മഹായാത്ര നടത്തുകയാണ്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രൂപം നല്‍കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam