ജനങ്ങള്‍ക്ക് മോ​ദി-​പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യി: രാ​ഹു​ൽ ഗാ​ന്ധി

Published : Dec 14, 2017, 08:31 PM ISTUpdated : Oct 04, 2018, 11:49 PM IST
ജനങ്ങള്‍ക്ക് മോ​ദി-​പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യി: രാ​ഹു​ൽ ഗാ​ന്ധി

Synopsis

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ലെയും കേ​ര​ള​ത്തി​ലെ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച 'പ​ട​യൊ​രു​ക്ക'​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​ത്തി​ലെ മോ​ദി ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെട്ടി​രി​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ളം. ഇ​ട​തു​സ​ര്‍​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നുവെന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷം മു​മ്പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ ജ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. നോട്ടുനിരോധനത്തിലൂടെയും ആയിരക്കണക്കിനു പേരുടെ തൊഴിലവസരങ്ങൾ മോദി ഇല്ലാതാക്കി. ജനം ബാങ്കുകൾക്കു മുൻവശത്ത് ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലിലൂടെ പോയി കള്ളപ്പണം വെളുപ്പിച്ചു. ജ​നം മോ​ദി​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത​ല്ല പ്ര​വ​ർ​ത്തി​ച്ച​ത്.

ഇ​ന്നു വി​ശ്വാ​സ്യ​ത​യു​ടെ പേ​രി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ ഏ​റ്റ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.  ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഉ​ന്ന​യി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബന്ധുക്കളില്ല, തന്റെ മരണശേഷം ഭാര്യയെ ആരുനോക്കും', ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ
ഭാര്യക്ക് അവിഹിതമെന്ന് സംശയം, വീട്ടിലെത്തിയ അമ്മാവനെ കുത്തിക്കൊന്ന് 3 പെൺമക്കളുടെ പിതാവായ മരുമകൻ