കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുലിന്‍റെ ആദ്യ വിദേശയാത്ര ബഹറിനിലേക്ക്

Published : Dec 26, 2017, 12:28 AM ISTUpdated : Oct 05, 2018, 12:19 AM IST
കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുലിന്‍റെ ആദ്യ വിദേശയാത്ര ബഹറിനിലേക്ക്

Synopsis

കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം ബഹറിനിലേക്ക്. അടുത്ത മാസം എട്ടിനാണ് രാഹുൽ ബഹറിനിലെത്തുന്നത്. പ്രവാസി ഇന്ത്യക്കാരുമായുള്ള കൂടിക്കാഴ്ചയാണ് രാഹുൽ ലക്ഷ്യമിടുന്നത്.

ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിന്‍റെ കൺവെൻഷനിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ബഹറിനിലേക്ക് പോകുന്നത്. ജനുവരി എട്ടിന് കൺവൻഷനിൽ പങ്കെടുന്ന രാഹുൽ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയനവിനിമയം നടത്തും.

ബഹറിനൊപ്പം യുഎഇയും സന്ദർശിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും എന്ന സൂചനയെതുടർന്ന് രാഹുൽ യുഎഇയിലേക്ക് പോകുന്നത് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. കോൺഗ്രസ് അദ്ധ്യക്ഷനാകും മുമ്പ് അമേരിക്കയിൽ രാഹുൽ പങ്കെടുത്ത സർവ്വകലാശാല സംവാദങ്ങൾ ശ്രദ്ധയാകർഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരു കൊല്ലം ഉള്ളപ്പോൾ രാഹുലും പ്രവാസികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തി യൂറോപ്യൻ യൂണിയൻ, വിദേശകാര്യ മന്ത്രിയുമായി കായ കലാസ് സംസാരിച്ചു
ഇസ്രയേൽ ആണവ കേന്ദ്രത്തിന് സമീപം പതിച്ചത് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, 160ലേറെ പേർക്ക് പരിക്ക്