ഗുജറാത്ത് തെരെഞ്ഞെടുപ്പ്; രാഹുലിന് രഹസ്യസേന

Published : Nov 07, 2017, 08:51 AM ISTUpdated : Oct 04, 2018, 04:39 PM IST
ഗുജറാത്ത് തെരെഞ്ഞെടുപ്പ്; രാഹുലിന് രഹസ്യസേന

Synopsis

ഗുജറാത്തിൽ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാൻ രാഹുൽ ഗാന്ധിക്ക് രഹസ്യസേന. നാൽപത് പേരടങ്ങുന്ന സംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങൾ ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. അതേസമയം സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി വീടുകൾകയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.

രഹസ്യ ഉപദേശക സംഘത്തിന്റെ തലപ്പത്തുള്ളവരെ രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ചതാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഇവർ നിശ്ചയിച്ചു. ജനങ്ങൾക്കിടയിൽ യാത്രചെയ്തും അഭിപ്രായം കേട്ടും തെരഞ്ഞെടുപ്പ് ചലനങ്ങൾ അപ്പപ്പോൾ ഇവർ രാഹുൽഗാന്ധിയെ അറിയിക്കും. സംസ്ഥാന അധ്യക്ഷൻ ഭരത് സിംഗ് സോളങ്കിയോടും ഗുജറാത്ത് ചുമതലുള്ള അശോക് ഗെഹ്ലോട്ടിനോടും ഇവരുടെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന് രാഹുൽ നിർദേശിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിലും 40 അംഗ ടീമിന് നിർണായക പങ്കുണ്ടാകും. ജനപ്രീതിയില്ലാത്തവർക്ക് ടിക്കറ്റ് നൽകരുതെന്നാണ് രാഹുൽ ഗാന്ധിയുടെ കർശന നിലപാട്. ഓരോ സ്ഥാനാർത്ഥിയെക്കുറിച്ചും ജനങ്ങളുടെ പ്രതികരണം ഈ രഹസ്യസേന വഴി രാഹുൽ ശേഖരിക്കും. അതേസമയം ബൂത്ത് തലത്തിൽ പാർട്ടിയെ ചലിപ്പിച്ചാണ് ഗുജറാത്തിൽ അമിത് ഷാ പര്യടനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ബൂത്ത് ചുമതലയുള്ളവരുടെ പ്രത്യേക യോഗം വിളിച്ച അമിത് ഷാ സമ്പർക്ക് അഭിയാൻ എന്ന പ്രചാരണ പരിപാടി ഇന്നുമുതൽ അഞ്ചു ദിവസം നടത്താൻ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകർ വീടുകൾ കയറി ഗുജറാത്ത് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
'അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് യോജിപ്പില്ല': അൻവർ സംയമനം പാലിക്കണമെന്ന് മുല്ലപ്പള്ളി