രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Published : Mar 11, 2026, 05:09 PM IST
Rahul Mamkootathil

Synopsis

പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അതേ സമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. 

ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ നേരിയ മഴ സാധ്യത
'ആശുപത്രിയിൽ സൗകര്യങ്ങളില്ല, മരണം വരെ സംഭവിക്കാം'; കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു