സ്വത്തൊക്കെ ഒരു ശതമാനം കൊണ്ടു പോയത് എങ്ങനെയെന്ന് പറയുമോ മോദിയോട് രാഹുല്‍

By Web DeskFirst Published Jan 23, 2018, 7:33 PM IST
Highlights

ദില്ലി; രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനത്തിന്റെ കൈയിലായത് എങ്ങനെയാണെന്ന് ദാവോസില്‍ വച്ച് ജനങ്ങളോട് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി. 

2017-ല്‍ രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈവശമാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ദാവോസില്‍ ലോകസാമ്പത്തികഫോറത്തിന്റെ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്ന മോദിയെ രാഹുല്‍ പരിഹസിച്ചത്. 

പ്രിയപ്പെട്ട പ്രധാനമന്ത്രി, സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് സ്വാഗതം. രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രം കിട്ടിയതെങ്ങനെയെന്ന് ദാവോസില്‍ വച്ച് അങ്ങ് ജനങ്ങളോട് പറയുമോ.. എന്ന് ട്വിറ്ററില്‍ കുറിച്ചു കൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. മോദിയുടെ ഭരണത്തില്‍ വളര്‍ച്ച കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്ന് രാഹുല്‍ നേരത്തേയും വിമര്‍ശനമുന്നയിച്ചിരുന്നു.
 

Dear PM,
Welcome to Switzerland! Please tell DAVOS why 1% of India’s population gets 73% of its wealth? I’m attaching a report for your ready reference. https://t.co/lLSNOig5pE

— Office of RG (@OfficeOfRG)
click me!