മീനിലെ മായം: സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന

By Web DeskFirst Published Jul 7, 2018, 10:41 AM IST
Highlights
  • സംസ്ഥാന വ്യാപകമായി മൊത്ത ലേല ചന്തകളിൽ മിന്നല്‍ പരിശോധന

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ മീനിന്റെ മൊത്ത ലേല ചന്തകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്നലെ രാത്രിയിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. മായം കലര്‍ത്തിയതായി സംശയം തോന്നിയ സാമ്പിളുകൾ ലാബില്‍ അയക്കാൻ ശേഖരിച്ചു. പരിശോധകൾ അവസാനിച്ചത് പുലർച്ചെയോടെയാണ്. 

അതേസമയം ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവന്ന മത്സ്യം ഇന്ന് രാവിലെ  ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.  റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന മത്സ്യത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദ പരിശോധനയ്‌ക്കായി മീനുകളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന്  കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലം ആര്യങ്കാവില്‍ നിന്ന് പിടിച്ച മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഐസില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധിക്കുന്നുണ്ട്.  ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർന്നെന്ന സംശയത്തില്‍ 9500 കിലോഗ്രാം മീൻ പിടിച്ചെടുത്തത്. ഇതരസംസ്ഥാനത്തുനിന്ന്‌ വരുന്ന മീനിൽ വിഷവസ്തുക്കൾ ഉണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്. 

click me!