
തിരുവനന്തപുരം: പെട്രോള്‍ പമ്പുകളിൽ പരിശോധന ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്. പെട്രോളിന്റെ ശുദ്ധിയെ കുറിച്ചടക്കം പരാതികള്‍ കൂടിവരുന്നെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. 5 പമ്പുകള്‍ക്കെതിരെ ആദ്യ ഘട്ടപരിശോധനയിൽ നടപടി സ്വീകരിച്ചു.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ 28 സംഘങ്ങലാണ് സംസ്ഥാന വ്യാപക പരിശോധനയ്ക്കായി ഇറങ്ങിയത്. പെട്രോളില്‍ വെള്ളത്തിന്റെ സാന്നിധ്യമടക്കം നിരവധി പരാതികള്‍ കൂടി വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ദിവസേനയുള്ള വില വ്യത്യാസമെന്ന കേന്ദ്രതീരുമാനം വന്നതോടെ അളവിലും കൃതൃതമത്വം നടക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഫീല്‍ഡ് ടെസ്റ്റ് മെഷര്‍ എന്ന യന്ത്രസഹായത്തോടെയാണ് കണക്കെടുപ്പ്. ക്രമക്കേട് കണ്ടെത്തിയവര്ക്ക് എതിരെ കാരണം കാണിക്കല്‍ നോട്ടീസും, ഗുരുതര വീഴ്ച വരുത്തുന്നവര്ക്ക് എതിര നിയമനടപടിയുമാണ് വകുപ്പ് കൈകൊള്ളുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam