റെയിൽവേ ജീവനക്കാരെ കബളിപ്പിച്ച് മുൻ ജീവനക്കാരൻ കോടികൾ തട്ടി

Published : Aug 18, 2016, 05:29 PM ISTUpdated : Oct 05, 2018, 01:52 AM IST
റെയിൽവേ ജീവനക്കാരെ കബളിപ്പിച്ച് മുൻ ജീവനക്കാരൻ കോടികൾ തട്ടി

Synopsis

 പാലക്കാട്: റെയിൽവേ ജീവനക്കാരെ കബളിപ്പിച്ച് മുൻ ജീവനക്കാരൻ കോടികൾ തട്ടിയതായി പരാതി. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും പണം നഷ്ടമായവർ പറയുന്നു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറുടെ ഓഫീസിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരായിരുന്ന രാമൻ, ദേവാജൻ എന്നിവരെ വിശ്വസിച്ച് ചിട്ടിയിൽ ചേർന്ന 200ലേറെ ലേറെ സഹപ്രവർത്തകർക്കാണ് പണം നഷ്ടമായത്. 42 ലക്ഷം വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.

8 കോടിയോളം രൂപ ഇത്തരത്തിൽ പലരിൽ നിന്നുമായി സംഘം തട്ടിയെടുത്തിട്ടുണ്ട്. ഓഫീസിൽ നിന്ന് തന്നെയായിരുന്നു സംഘം പണപ്പിരിവ് നടത്തിയിരുന്നത്.രാമൻ റെയിൽവേയിൽ നിന്ന് വിരമിച്ച ശേഷമാണ് തങ്ങളെ വഞ്ചിക്കുകയായരുന്നെന്ന് സഹപ്രവർത്തകർക്ക് ബോധ്യപ്പെട്ടത്.  ഹേമാംബിക നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിപ്പോൾ ക്രൈംബ്രാഞ്ചിന്‍റെ പരിഗണനയിലാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു