ട്രെയിനുകളിലെ ഓരോ കോച്ചുകളിലും ഇനി എട്ട് സിസിടിവി ക്യാമറകള്‍

Web Desk |  
Published : Jan 22, 2018, 06:09 PM ISTUpdated : Oct 04, 2018, 06:29 PM IST
ട്രെയിനുകളിലെ ഓരോ കോച്ചുകളിലും ഇനി എട്ട് സിസിടിവി ക്യാമറകള്‍

Synopsis

ദില്ലി: ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി സിസിടിവി  സംവിധാനം നടപ്പിലാക്കും. ഇതിനായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സജ്ജീകരിക്കുക.
രാജ്യത്തെ 11,000 ട്രെയിനുകളിലും, 85, 000 സ്റ്റേഷനുകളിലുമായി സിസിടിവി സജ്ജീകരിക്കുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതിയൊരുക്കുന്നത്. 

2018-19 വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതിക്കായി 3,000 കോടി മാറ്റിവയ്ക്കും. പ്രീമിയര്‍, സബര്‍ബന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും സിസിടിവി സംവിധാനം നടപ്പിലാക്കും.

ഓരോ കോച്ചിനും എട്ട് സിസിടിവി ക്യാമറകള്‍ ഉണ്ടാകും. പ്രവേശ കവാടങ്ങള്‍, ഇടനാഴി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കും. ഇതുകൂടാതെ പ്രധാന സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കും. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി സംവിധാനങ്ങളുണ്ട്.

രാജധാനി, ശതാബ്ദി, തുരന്തോ, പാസഞ്ചര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മെയില്‍, എക്സ്പ്രസ് പ്രീമിയര്‍ ട്രെയിനുകളിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമാക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ള: ഇനി കേസന്വേഷിക്കാൻ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ; എസ്ഐടി പുനഃസംഘടിപ്പിച്ച് യുപി സർക്കാർ
ഒരാഴ്ചയ്ക്കിടെ സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി, കർശന പരിശോധന തുടരുന്നു; തൊഴിൽ, വിസ നിയമലംഘനങ്ങൾക്ക് പിടിവീഴും