ഫ്ലെക്സി നിരക്ക് സംവിധാനം റെയിൽവേ പുനഃപരിശോധിക്കുന്നു

Web Desk |  
Published : Apr 04, 2017, 12:26 PM ISTUpdated : Oct 04, 2018, 04:58 PM IST
ഫ്ലെക്സി നിരക്ക് സംവിധാനം റെയിൽവേ പുനഃപരിശോധിക്കുന്നു

Synopsis

ദില്ലി: പ്രീമിയം ട്രെയിനുകളിൽ തിരക്കിനനുസരിച്ച്‌ നിരക്ക്‌ നിശ്ചയിക്കുന്ന ഫ്ലക്‌സി നിരക്ക് സംവിധാനം റെയില്‍വെ പുന:പരിശോധിക്കുന്നു. എല്ലാ ടിക്കറ്റിനും അടിസ്ഥാന നിരക്കിന്‍റെ 15 ശതമാനം നിരക്ക് കൂട്ടുകയോ 50 ശതമാനം സീറ്റുകളിൽ സാധാരണ നിരക്കിൽ യാത്ര ചെയ്യാനാകുന്ന തരത്തിലോ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് ആലോചിക്കുന്നത്. പ്രീമിയം ട്രെയിനുകളായ തുരന്തോ, ശദാബ്ദി, രാജധാനി ട്രെയിനുകളിൽ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്പത് മുതലാണ് ഫ്ലെക്സി നിരക്കുകൾ നടപ്പിലാക്കിയത്. ഇതോടെ ട്രെയിനുകൾ ഒഴിഞ്ഞ സീറ്റുകളോടെ സര്‍വ്വീസ് നടത്തേണ്ട സ്ഥിതിയിലായി. ഇതൊഴിവാക്കാനാണ് നിരക്കുകൾ റെയിൽവേ പുന:പരിശോധിക്കുന്നത്. തീരുമാനം ഈ മാസം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി