സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Web Desk |  
Published : Apr 13, 2018, 08:55 PM ISTUpdated : Jun 08, 2018, 05:53 PM IST
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Synopsis

വെള്ളിയാഴ്ച്ച രാവിലെ  8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തമിഴ്‌നാട്ടിലെ കൂനൂരിലാണ് - 98 മില്ലി മീറ്റര്‍ . കോഴിക്കോട് 38.3 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റാണ് ഇക്കാര്യം അറിയച്ചത്. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണമാണ് കേരളത്തിലും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ വേനല്‍മഴ പെയ്യുന്നത്.

വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം പശ്ചിമഭാഗത്തേക്ക് നീങ്ങുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് മഴ പിന്‍വലിയും എന്നാല്‍ കേരളത്തില്‍ അടുത്ത കുറച്ചു ദിവസങ്ങളില്‍ കൂടി ശക്തമായ മഴ തുടരും. ഇത് കഴിഞ്ഞാലും നേരിയ തോതില്‍ സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. കേരളം പൂര്‍ണമായും  വരണ്ട കാലാവസ്ഥയിലെത്താന്‍ സാധ്യതയില്ല- സ്‌കൈമെറ്റ് പുറത്തു വിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. 

വ്യഴാഴ്ച്ച രാവിലെ 8.30 മുതല്‍ വെള്ളിയാഴ്ച്ച രാവിലെ  8.30 വരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് തമിഴ്‌നാട്ടിലെ കൂനൂരിലാണ് - 98 മില്ലി മീറ്റര്‍ . കേരളത്തില്‍ കോഴിക്കോട് 38.3 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 33.8 മീറ്റര്‍ മഴ പെയ്തപ്പോള്‍ കോട്ടയത്താണ് വേനല്‍ മഴ കുറഞ്ഞത് ഇവിടെ 4 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല