
ഞായറാഴ്ച യു.എ.ഇയിലെങ്ങും മഴയായിരുന്നു. പലയിടത്തും വെള്ളം കയറി. മഴയെ തുടര്‍ന്ന് ദുബായില്‍ മാത്രം 479 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്തെ കണക്കാണിത്. അതായത് മിനിറ്റില്‍ ഒന്ന് എന്ന തോതിലായിരുന്നു അപകടങ്ങള്‍. ഈ എട്ട് മണിക്കൂറിനുള്ളില്‍ ദുബായ് പോലിസിലേക്ക് അടിയന്തര ആവശ്യങ്ങളുമായി 5268 ഫോണ്‍ കോളുകളാണ് വന്നത്. ദുബായ് പോലീസ് അധികൃതരാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത്രയധികം അപകടങ്ങള്‍ ഉണ്ടായെങ്കിലും അധികവും ചെറിയ അപകടങ്ങളായിരുന്നു എന്ന ആശ്വാസമുണ്ട്.
മഴയും മറ്റും ഉണ്ടാകുമ്പോള്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് ഉപദേശിക്കുന്നു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുകയും വാഹനമോടിക്കുന്നതിന്റെ വേഗത കുറയ്ക്കുകയും വേണം. മഴകാരണം ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് ഇത്രയധികം അപകടങ്ങള്‍ ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും മഴയെ തുടര്‍ന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും കനത്ത ഗതാഗതക്കുരുക്കുമുണ്ടായി. അജ്മാനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നാനൂറിലധികം റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam