സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

Published : Oct 14, 2017, 11:59 AM ISTUpdated : Oct 04, 2018, 08:13 PM IST
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തീരദേശത്തും മലയോരമേഖലയിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.

16 ന് രാവിലെ വരെ സംസ്ഥാനത്ത് പരക്കെ മഴപെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ജാഗ്രതയും മുൻകരുതലും വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നൽകിയിട്ടുണ്ട്. വെള്ളക്കെട്ടും മണ്ണിടിച്ചിലുമടക്കം അടിയന്തര സാഹചര്യം നേരിടാൻ ജില്ലാതല ജാഗ്രതാ സമിതികൾ സജ്ജമാകണം. തുലാവര്‍ഷത്തിന് മുന്നോടിയായി പെയ്യുന്ന മഴ അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ. അതുകഴിഞ്ഞാൽ മാത്രമെ വടക്ക് കിഴക്കൻ കാലവര്‍ഷം കേരളത്തിലെത്തൂ.

ഫിലിപ്പീൻസ് തീരത്തെ ന്യൂനമർദ്ദമാണ്   ഇപ്പോഴുളള മഴക്ക് കാരണം. ഇതിൽ അയവുവരുന്ന മുറയ്ക്ക് മാത്രമേ കേരളത്തിൽ കാറ്റിന്റെ ഗതിമാറി കിഴക്കൻ മഴയെച്ചു. . അതായത്, ചുരുങ്ങിയത് 10 ദിവസങ്ങളെങ്കിലുമെടുക്കും തുലാവർഷം കേരളത്തിലെത്താൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും