രാജസ്ഥാനില്‍  കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മലയാളി പെണ്‍കുട്ടി

Published : Sep 29, 2017, 06:32 PM ISTUpdated : Oct 04, 2018, 08:12 PM IST
രാജസ്ഥാനില്‍  കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മലയാളി പെണ്‍കുട്ടി

Synopsis

ബിക്കാനീർ: രാജസ്ഥാനില്‍  കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മലയാളി പെണ്‍കുട്ടി​.  23 പേർ കൂട്ടബലാത്സംഗം ചെയ്​തുവെന്നാണ് ഇന്നലെ ദില്ലിയില്‍ താമസമാക്കിയ ​ യുവതിയുടെ പരാതി. രാജസ്​ഥാൻ ബിക്കാനീറിലെ പ്രാന്തപ്രദേശത്ത്​ റോഡില്‍ നിന്നാണ്  28കാരിയായ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

ബിക്കാനീറിലെ റിഡ്​മൽസർ പുരോഹിതനിൽ സ്വന്തം ഉടമസ്​ഥതയിലുള്ള സ്​ഥലം പരിശോധിക്കാൻ പോയപ്പോഴായിരുന്നു സംഭവം. മടങ്ങിവരാനായി ജയ്​പൂർ റോഡിലെ കാത്തുശ്യാം മന്ദിറിന്​ സമീപം ഉച്ചക്ക്​ ശേഷം രണ്ടരയോടെ ബസ്​ കാത്ത്​ നിൽക്കു​മ്പോള്‍ രണ്ട്​ പേർ എസ്​.യു.വി കാറിലെത്തി യുവതിയെ ബലം പ്രയോഗിച്ച്​ കയറ്റുകയായിരുന്നു.

മണിക്കൂറുകളോളം യുവതിയെയും കൊണ്ട്​ കാറിൽ കറങ്ങിയ സംഘം വാഹനത്തിൽ വെച്ചുതന്നെ പലതവണ പീഡിപ്പിച്ചു. ജയ്​നാരായൺ വ്യാസ്​ കോളനി പൊലീസ്​ സ്​റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്​. രണ്ട്​ പേർ തന്നെ കാറിൽ വെച്ചും അവർ വിളിച്ചുവരുത്തിയ ആറ്​ പേർ പിന്നീടും പീഡിപ്പിച്ചതായും യുവതി പറയുന്നു. ഇവരെ പൽന വി​ല്ലേജിലെ ഗവ. വൈദ്യുതി സബ്​സ്​റ്റേഷനിൽ എത്തിക്കുകയും കൂടുതൽ പേർ പീഡിപ്പിക്കുകയും ചെയ്​തെന്നും പരാതിയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ, വാറന്റുമായി ലോസാഞ്ചലസ് കോടതി
11 വയസുള്ള പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നൽകി, നവജാതശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും; കാരണക്കാരനായ പ്രതി അറസ്റ്റിൽ