സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി; രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് രജനീകാന്ത്

Published : Dec 31, 2017, 09:06 AM ISTUpdated : Oct 04, 2018, 05:42 PM IST
സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി; രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് രജനീകാന്ത്

Synopsis

ചെന്നൈ: തന്‍റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.

സിനിമയിലെ കർത്തവ്യം പൂർത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. തമിഴ് രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ് . അധികാരക്കൊതിയില്ല- ഇതായിരുന്നു സ്റ്റൈല്‍ മന്നന്‍റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനത്തിലെ വാക്കുകള്‍.

അധികാരം മോഹമില്ല. 45ാം വയസില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചതാണ്. 68ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യണം എന്ന ലക്ഷ്യത്തില്‍  മാത്രമാണ്. ജനങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം. ദൈവാനുഗ്രഹവുമുണ്ട്. ഞാന്‍ ഇങ്ങനെ നിന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ വെല്ലുവിളികള്‍ അറിയാമെന്നുംഅതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത് എന്നുമായിരുന്നു ആരാധകസംഗമത്തിന്റെ ആദ്യ ദിനം രജനി പറഞ്ഞത്. യുദ്ധത്തിനിറങ്ങാന്‍ സമയമായെന്നും, ജയം ഉറപ്പാക്കണമെന്നും രജനീകാന്ത് ആരാധകരോട് പറഞ്ഞിരുന്നു. 

കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. യുദ്ധത്തിന് ഒരുങ്ങാന്‍ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അതിനുള്ള സമയമായിരിക്കുന്നു. യുദ്ധത്തിനിറങ്ങിയാല്‍ വിജയം നമ്മോടൊപ്പമായിരിക്കണം. അത് ഉറപ്പിക്കേണ്ടത് നിങ്ങളാണ്. അതേപോലെ രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം 'ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു രജനി  അന്ന് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി