മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല; ഹിമാലയത്തിലേക്കെന്ന് രജനി

By Web DeskFirst Published Mar 13, 2018, 8:40 PM IST
Highlights
  • ഹിമാലയം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് രജനികാന്ത്

ഡെറാഡൂണ്‍: 2017 ഡിസംബര്‍ 31ന് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ രജനിയുടെ ഓരപോ നീക്കങ്ങളും ചര്‍ച്ചയാകുകയാണ്. അതിനിടെ രജനി ഹിമാലയ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. രണ്ടാഴ്ചത്തേക്ക് ഹിമാലയം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ ഇപ്പോഴും പൂര്‍ണ്ണ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടില്ലെന്നും രജനി ഉത്തരാഖണ്ഡിലെ റിഷികേശിലെ ആശ്രമത്തില്‍വച്ച് മാധ്യമങ്ങളോട് പറഞ്ഞു. 

വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ രജനികാന്ത് പ്രതികരിക്കുന്നില്ലെന്ന മക്കള്‍ നീധി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍റെ ആരോപണത്തെ കുറിച്ച് ചോദിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. 

കാവേരി വിഷയത്തില്‍ മാത്രമല്ല പല വിഷയങ്ങളിലും രജനീകാന്ത് പ്രതികരിച്ചിട്ടില്ലെന്ന്  കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാവേരി തര്‍ക്കത്തില്‍ രജനീകാന്തിന്‍റെ നിശബ്ദതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകായിരുന്നു കമല്‍ഹാസന്‍. രജനീകാന്ത് അഭിപ്രായം പ്രകടിപ്പിക്കാത്ത ആദ്യത്തെ വിഷയമില്ലിതെന്നും മറ്റ് പല വിഷയങ്ങള്‍ ഉണ്ടെന്നും ഒരു വിഷയത്തിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നത് നല്ലതല്ലെന്നും കമല്‍ പറഞ്ഞു.

കാവേരി വിഷയത്തില്‍ സിനിമാ മേഖല നടത്തിയ പ്രതിഷേധങ്ങളില്‍ സജീവമായി  പങ്കെടുക്കാത്തതിന്‍റെ പേരില്‍ രജനീകാന്തിന് നേരെ മുന്‍പ് വിമര്‍ശനമുയര്‍ന്നിരുന്നു.  എന്നാല്‍ തമിഴ്നാടിന്‍റെ ജലവിഹിതം കുറിച്ച സുപ്രീംകോടതി വിധിയില്‍ രജനി നിരാശ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് റിവ്യു ഹര്‍ജി  സമര്‍പ്പിക്കാനും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.

click me!