രാജ്നാഥ് സിംഗ് ബഹറിനില്‍

Published : Oct 24, 2016, 06:32 PM ISTUpdated : Oct 04, 2018, 08:01 PM IST
രാജ്നാഥ് സിംഗ് ബഹറിനില്‍

Synopsis

പാക്കിസ്‌താൻ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ കൂടെ നിന്ന് പിന്തുണ അറിയിച്ച രാജ്യമാണ് ബഹറിൻ. ആസ്നേഹം തിരിച്ചു നല്‍കാന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹം തയ്യാറാവണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബഹറിൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷണമനുസരിച്ചു മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു. 

2015-16 വർഷത്തിൽ മാത്രം ആഗോള വളർച്ചാ നിരക്കിൽ ഭാരതത്തിനുണ്ടായ മുന്നേറ്റം ഭരണ നേട്ടം തന്നെയാണ്. ഇപ്പോഴുള്ള വളർച്ചാ നിരക്ക് ഒറ്റ സംഖ്യയിൽ നിന്ന് ഇരട്ട സംഖ്യ ആയി മാറാൻ അധിക കാലം വേണ്ടി വരില്ലെന്നും പ്രവാസികളുടെ ചോദ്യങ്ങൾക്കു മറുപടിയായി  അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ,മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന രാജ്നാഥ് സിങ്ങിന്‍െറ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.അടുത്ത ദിവസം ബഹ്റൈന്‍ നേതൃത്വവുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?