രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ

Published : Apr 22, 2017, 05:20 AM ISTUpdated : Oct 05, 2018, 01:11 AM IST
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ

Synopsis

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഐം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു. പിന്തുണ ആവശ്യപ്പെട്ട് നേരത്തെ  യെച്ചൂരി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഗസ്റ്റില്‍ യെച്ചൂരിയുടെ രാജ്യസഭാ എംപി കാലാവധി അവസാനിക്കുകയാണ്. 

ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സീതാറാം യെച്ചൂരി. അതേസമയം സിപിഎം കേന്ദ്രനേതൃത്വം വാര്‍ത്ത നിഷേധിച്ചു. കോണ്‍ഗ്രസ് പിന്തുണയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ജനറല്‍ സെക്രട്ടറിമാര്‍ മത്സരിക്കുന്ന പാരമ്പര്യമില്ല. രാജ്യസഭാ സീറ്റിലേക്ക് ഒരാള്‍ക്ക് രണ്ടില്‍കൂടുതല്‍ അഴസരം നല്‍കാറില്ലെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാന നഗരിയെ 'ക്ലീൻ' ആക്കാൻ 58 ലക്ഷത്തിന്‍റെ അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപ്പറേഷന്‍‌റെ കൈത്താങ്ങ്!
കൊച്ചിയിൽ എംവിഡി സ്ക്വാഡിറങ്ങി, വ്യാപക പരിശോധന; സ്റ്റോപ്പിൽ നിർത്താത്തതിനടക്കം 67 സ്വകാര്യ ബസുകൾക്കെതിരെ നടപടി