രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ

Web Desk |  
Published : Mar 22, 2018, 12:50 PM ISTUpdated : Jun 08, 2018, 05:45 PM IST
രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ

Synopsis

71 വോട്ടാണ് ജയിക്കാനായി നേടേണ്ടത്. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി. ബാബുപ്രസാദുമാണ് മത്സര രംഗത്ത്. 

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള  ഏക രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി. ബാബുപ്രസാദുമാണ് മത്സര രംഗത്ത്. 

71 വോട്ടാണ് ജയിക്കാനായി നേടേണ്ടത്. നിലവിലെ നിയമസഭയില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളൂ. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കും. നിയമ സഭയില്‍ നാളെ രാവിലെ 9 മുതല്‍ നാല് മണിവരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തിഹാദ് റെയിലിന്‍റെ ആദ്യഘട്ട പാസഞ്ചർ സർവീസ് ജൂൺ 30 മുതൽ, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‌, ഞെട്ടിപ്പിക്കുന്ന ക്രൂരത ദില്ലിയിൽ