റംസാന്‍: സൗദിയിൽ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു

Web Desk |  
Published : May 17, 2018, 05:37 AM ISTUpdated : Jun 29, 2018, 04:13 PM IST
റംസാന്‍: സൗദിയിൽ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു

Synopsis

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു

സൗദി: റംസാനോടനുബന്ധിച്ച്, സൗദിയിൽ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃ‍ത്തി സമയം ക്രമീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ആറു മണിക്കൂറും സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ അഞ്ചു മണിക്കൂറുമായിരിക്കും പ്രവൃത്തി സമയം. റമദാൻ മാസത്തിൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവൃ‍ത്തിസമയം രാവിലെ പത്ത് മുതല്‍ മൂന്ന് വരെയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു.

എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃ‍ത്തി സമയം തൊഴിലുടമക്ക് ക്രമീകരിക്കാമെങ്കിലും അകെപ്രവൃ‍ത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. അതേസമയം റമദാന്‍ വ്രതാരംഭത്തിനു തുടക്കം കുറിച്ചിരിക്കെ. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടയുള്ള അവശ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കുന്നതിനായി വാണിജ്യ, നിക്ഷേപ മന്ത്രാലയം രാജ്യത്തെങ്ങും പരിശോധന തുടങ്ങി.

എല്ലാവിധ ഭക്ഷ്യവസ്തുക്കളുടേയും വിലനിലവാരം പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിക്കുന്ന വിലയും ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസം ഉണ്ടാകാൻ പാടില്ല. റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നല്‍കുന്ന പരസ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലുണ്ടാവാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തും. ഒപ്പം സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
ആരും നിഷ്കളങ്കര്‍ അല്ല, കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, ചോദ്യം ചെയ്യൽ രഹസ്യമാക്കി വെച്ചു; വിഡി സതീശൻ