ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം; ചെന്നിത്തല

Published : Feb 12, 2018, 10:23 AM ISTUpdated : Oct 04, 2018, 07:06 PM IST
ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം; ചെന്നിത്തല

Synopsis

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസര പ്രദേശത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അഴിച്ചിവിടുന്ന അക്രമണം അപലനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി  പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയമാണ്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പൊലീസ് നോക്കി നില്‍ക്കെയാണ് ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും  അവരുടെ വീടുകള്‍ക്കും നേരെ ആക്രമമുണ്ടായത്. ആര്‍എംപി നേതാവ് വേണുവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലീസ്  സ്റ്റേഷനില്‍ വച്ചിരിക്കുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ പ്രദേശങ്ങളിലാകെ സിപിഎം ഭീകരാന്തരീക്ഷം അഴിച്ച് വിട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓര്‍ക്കാട്ടേരിയിലെയും ഒഞ്ചിയത്തെയും സിപിഎം തേര്‍വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തിയായി   പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിനിർണായക നീക്കവുമായി ഇറാൻ, ലോകത്തെയാകെ ബാധിക്കും; 'ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല'
'ഈ റോഡ് മുസ്ലീങ്ങൾക്കുള്ളതല്ല'; ദേശീയപാതയിൽ വിദ്വേഷ ചുവരെഴുത്ത്, പരാതിക്ക് പിന്നാലെ കേസെടുത്ത് പൊലീസ്