കോട്ടയത്ത് രണ്ടുവയസുകാരിയുടെ മരണം: കള്ളപ്രചരണം നടക്കുന്നതായി ചെന്നിത്തലയുടെ പരാതി

Published : Nov 24, 2017, 05:15 PM ISTUpdated : Oct 04, 2018, 05:35 PM IST
കോട്ടയത്ത് രണ്ടുവയസുകാരിയുടെ മരണം: കള്ളപ്രചരണം നടക്കുന്നതായി ചെന്നിത്തലയുടെ പരാതി

Synopsis

ആലപ്പുഴ: പടയൊരുക്കം ജാഥയുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും  സാമൂഹ്യമാധ്യമങ്ങളിലും വ്യാജപ്രചരണം അഴിച്ചു വിടുന്നതിനെതിരെ ഡിജിപിക്ക് പ്രതിപക്ഷ നേതാവിന്റെ പരാതി. കോട്ടയം നഗരത്തിലെ  ഗതാഗതകുരുക്കില്‍ കുടുങ്ങി രണ്ട് വയസുകാരി മരിക്കാനിടയായ സംഭവത്തെ പടയൊരുക്കവുമായി ബന്ധിപ്പിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് ചെന്നിത്തലയുടെ പരാതി.

കഴിഞ്ഞ 21നാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഐലിന്റെ മരണം സംഭവിക്കുന്നത്. ഗുളിക തൊണ്ടയില്‍ കുടുങ്ങി അപകടാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ പടയൊരുക്കം നടക്കുന്നതിനാല്‍ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതാണ് മരണത്തിന് കാരണമെന്ന തരത്തില്‍ സോഷ്യല്‍ മീഡയയില്‍ പ്രചരണം നടന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ചെന്നിത്തല പരാതി നല്‍കിയത്. 21ന് പടയൊരുക്കം ഇടുക്കി ജില്ലയിലാണ് പര്യടനം നടത്തിയതെന്നും കോട്ടയം ജില്ലയില്‍ എത്തിയത് 22-നായിരുന്നു എന്നുമാണ് ചെന്നിത്തല പരാതിയില്‍ വിശദീകരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കുകയായിരുന്നു. ഇതിനെതിരെയും നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി
കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; സംഭവം പരവൂരിൽ, തെരച്ചിൽ ഊർജിതം