
തിരുവനന്തപുരം: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം അക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്ത ഭീരുക്കളാണ് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ എത്ര ഉന്നതരായ നേതാക്കളായായും അവരെ കായികമായി നേരിടുമെന്ന സൂചനയാണ് ഈ അക്രമണത്തിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam