
ദില്ലി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു.
രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, എംപിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിച്ചു.
പ്രണബ് മുഖർജിയോടൊപ്പം രാഷ്ട്രപതിഭവനിൽനിന്ന് ഒരേ വാഹനത്തിലാണ് രാംനാഥ് കോവിന്ദ് പാർലമെന്റിലെത്തിയത്. ഇരുവരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം രാംനാഥ് കോവിന്ദിനു പ്രണബ് കസേര മാറിക്കൊടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam