അവളോട് കാണിച്ചത് വഞ്ചന, മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു: രമ്യ

Web Desk |  
Published : Jun 27, 2018, 01:18 PM ISTUpdated : Oct 02, 2018, 06:46 AM IST
അവളോട് കാണിച്ചത് വഞ്ചന, മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു: രമ്യ

Synopsis

അവളോട് കാണിച്ചത് വഞ്ചന മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ

ആക്രമണത്തെ അതിജീവിച്ച സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടനയായ അമ്മ സ്വീകരിച്ചതെന്ന് നടി രമ്യാ നമ്പീശന്‍. പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ച് താന്‍ രാജി വയ്ക്കുകയാണെന്നും രമ്യ പറഞ്ഞു. 

'' 'അമ്മ' യിൽ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ. '' - രമ്യാ നമ്പീശൻ

ആക്രമണത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ഇന്ന് അമ്മയില്‍നിന്ന് രാജി വച്ചത്. വനിതാ സംഘടനയായ ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ രാജിക്കാര്യം അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ