ബ്ലോക്ക് ഓഫീസിൽ അപേക്ഷ നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

Web Desk |  
Published : Jun 26, 2018, 08:10 PM ISTUpdated : Oct 02, 2018, 06:40 AM IST
ബ്ലോക്ക് ഓഫീസിൽ അപേക്ഷ നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

Synopsis

ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ  

കൊച്ചി: ബ്ലോക്ക് ഓഫീസിൽ  അപേക്ഷ  നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തില്‍ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കേസെടുത്ത കോതമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം ബ്ളോക്ക് ഓഫീസ് ജോയിന്‍റ്. ബിഡിഒ പറക്കുടിയിൽ ഷിബു ആണ് പിടിയിലായത്.  വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷയുമായണ് വീട്ടമ്മ കോതമംഗലം ബ്ളോക്ക് ഓഫീസിൽ എത്തിയത്.

അപേക്ഷക്കാരിയെ ജോ.ബ്ളോക്ക് ഡവലപ്പ്മെന്‍റ് ഓഫീസർ പറക്കുടിയിൽ ഷിബു മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം അപമാനിക്കാൻ ശ്രമിച്ചെന്നാണ്  പരതായി. കരഞ്ഞുകൊണ്ട് ഓഫീസ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ വീട്ടമ്മ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോട് പരാതി പറയുകയായിരുന്നു. തുടർന്ന് ബ്ളോക്ക് പ്രസിഡന്‍റ് കോതമംഗലം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോതമംഗലം മജിസ്ടേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് ഈ മാസം 26ന് തീരില്ല, ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ കൂടുതൽ സമയം തേടും