വിവാഹം ക്ഷണിക്കാനെത്തിയവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി:  യുവതിയുടെ കെട്ടുകഥയെന്ന് പൊലീസ്

Web Desk |  
Published : Jun 27, 2018, 01:18 PM ISTUpdated : Oct 02, 2018, 06:50 AM IST
വിവാഹം ക്ഷണിക്കാനെത്തിയവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി:  യുവതിയുടെ കെട്ടുകഥയെന്ന് പൊലീസ്

Synopsis

വിവാഹം ക്ഷണിക്കാനെത്തിയവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: യുവതിയുടെ കഥയെന്ന് പൊലീസ്

തിരുവനന്തപുരം: കരമനയിൽ വീട്ടമ്മക്കു നേരെയുള്ള ആക്രമണമുണ്ടായെന്ന പരാതി വ്യാജമെന്ന് പൊലീസ്.  വീട്ടമ്മ തന്നെ ഒരുക്കിയ കഥയാണെന്നും പൊലീസ് പറയുന്നു. യുവതിയെ കരമന പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

കല്യാണം വിളിക്കാനായി എത്തിയ രണ്ടു യുവാക്കള്‍  പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു വീട്ടമ്മയായ യുവതിയുടെ പരാതി.  ഇതിനിടെ യുവതിയുടെ സ്വർണമാല തട്ടിപ്പറിച്ചതായും പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസെ് അന്വേഷണം നടത്തിയത്.  എന്നാല്‍ ഇന്നലെ രാവിലെ നടന്നെന്ന് പറയുന്ന സംഭവം കെട്ടുകഥയാണെന്നാണ് പൊലീസ് പറയുന്നത്. 

കല്യാണം ക്ഷണിക്കാനെത്തിയ സംഘം വീട്ടില്‍ കയറിയ ഉടന്‍ ഫ്ളവര്‍ വേയ്സ് എടുത്ത് തലയില്‍ അടിക്കുകയായിരുന്നു. ഉടന്‍ ഓടി മുകളില്‍ കയറി വാതില്‍ അടച്ചു. വീട്ടിലെ വസ്തുക്കളെല്ലാം രണ്ടംഗ സംഘം നശിപ്പിച്ചതായും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ