അറുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

Web Desk |  
Published : Jul 17, 2017, 10:13 PM ISTUpdated : Oct 05, 2018, 01:48 AM IST
അറുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

Synopsis

പത്തനംതിട്ട: അടൂര്‍ പുതുവല്‍ സ്വദേശിയായ 65കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. 15ന് രാത്രി ഒന്നിനാണ് സംഭവം. ഇവര്‍ കിടന്നുറങ്ങുമ്പോള്‍ വീടിനുള്ളില്‍ കടന്നുകയറിയ മൂവര്‍ സംഘം ഇവരെ പുറത്തേക്ക് പിടിച്ചിറക്കി ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ആരാണെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ചില സൂചനകള്‍ ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിഎസ്ഇ ബോർഡ് പരീക്ഷ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണം, കടുത്ത നടപടിയെന്ന് ബോർഡ്
കഥാപാത്രത്തിന്റെ ആഹാര്യം ശരിയായില്ല, തലയിൽ ഒരു പാളത്തൊപ്പി ആവാമായിരുന്നു', ഗോവിന്ദൻ മാഷ് ഒഴികെ സഹനടന്മാർ ആരും നന്നായില്ല, പരിഹസിച്ച് ജോയ് മാത്യു