മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ റാപ്പുമായി കന്യസ്ത്രീ

Published : Sep 05, 2017, 12:24 PM ISTUpdated : Oct 05, 2018, 02:54 AM IST
മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ റാപ്പുമായി കന്യസ്ത്രീ

Synopsis

കൊളംബിയ: സെപ്റ്റംബര്‍ 11 ന് കൊളംബിയയില്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാത്തിരിക്കുന്നത് യൂച്ചാരിസ്റ്റിക്ക് കമ്മ്യൂണിക്കേറ്റേര്‍സ് ഓഫ് ദ ഹെവന്‍ലി ഫാദര്‍ സന്യാസിനി സമൂഹത്തിന്‍റെ തകര്‍പ്പന്‍ റാപ്പ് സംഗീതമാണ്. 28 കാരിയായ മരിയ വാലന്‍റൈനായാണ് റാപ്പ് സംഗീതത്തിന് നേതൃത്വം കൊടുക്കുന്നത്.

'ലെറ്റ്സ് ടെയ്ക്ക് ദ ഫസ്റ്റ് സ്റ്റെപ്പ്' എന്ന ഗാനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മുമ്പില്‍ മരിയ ആലപിക്കുക. ഞങ്ങള്‍ക്കറിയാവുന്ന സംഗീതത്തിലൂടെ ഞങ്ങളുടെ സ്നേഹം മാര്‍പ്പാപ്പയ്ക്ക് മുമ്പില്‍ പ്രകടിപ്പിക്കുകയാണ് റാപ്പിലൂടെയെന്നാണ് മരിയ പറയുന്നത്. 'അനദര്‍ ലെവല്‍' എന്ന ടെലിവിഷന്‍ കോംപറ്റീഷനില്‍ മരിയ വിജയിയായിരുന്നു. റാപ്പ് സംഗീതത്തിന്‍റെ നിഷേധാത്മകതയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്നാണ് മരിയ പറയുന്നത്.  

ഏറ്റവും ആധുനികമായ വഴികളിലൂടെ ദൈവത്തെ ആള്‍ക്കാരിലേക്ക് എത്തിക്കുകയാണ് തന്‍റെ സംഗീതത്തിലൂടെ മരിയ. ഇതുവരെ രണ്ട് റെക്കോര്‍ഡിങ്ങുകളാണ് ഈ സന്യാസിനി നടത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ റെക്കോര്‍ഡിങ്ങുകള്‍ ഉണ്ടാകുമെന്നും മരിയ പറയുന്നു.

എന്നാല്‍ തന്‍റെ ശബ്ദത്തെ ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതിന് ഉപരിയായി യേശുവുമായി  ജനങ്ങളെ ഇഷ്ടത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മരിയ പറയുന്നു. ഇവിടെ മരിയക്ക് റാപ്പ് സംഗീതം പാഷന്‍ മാത്രമല്ല മറിച്ച് ദൈവത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കലുകൂടിയാണ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാം, മുൻകൂട്ടിയുള്ള കൃത്യമായ പ്രവചനം തെളിവ്, 'ചെന്നിത്തല ദില്ലിക്ക് പോയതിന്റെ കാരണമറിയില്ല'
നിത്യ സന്ദർശകൻ, അടുത്ത ബന്ധു, വർഷങ്ങളുടെ ഇടവേളയിൽ മന്ത്രിയുടെ വീട്ടിൽ നിന്ന് കാണാതായത് 163 പവൻ സ്വർണം, അറസ്റ്റ്