റേഷൻ കടകളിൽ മിന്നൽ പരിശോധന, വ്യാപക ക്രമക്കേടുകളെന്ന് കണ്ടെത്തൽ

Published : Jul 27, 2017, 10:25 PM ISTUpdated : Oct 05, 2018, 02:37 AM IST
റേഷൻ കടകളിൽ മിന്നൽ പരിശോധന, വ്യാപക ക്രമക്കേടുകളെന്ന് കണ്ടെത്തൽ

Synopsis

റേഷൻ കടകളിലും സിവിൽസപ്ലൈസ് ഗോഡൗണുകളിലും വ്യാപക ക്രമക്കേടെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. പലയിടത്തും അളവിലും തൂക്കത്തിലും കൃത്രിമത്വം നടന്നതായും പരിശോധനയിൽ വ്യക്തമായി.

റേഷൻ കടകളിലും സംഭരണ ശാലകളിലും വെട്ടിപ്പ് നടക്കുന്നെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. റെയ്ഡിൽ കണ്ടെത്തിയത്, പരാതി ശരിവയ്ക്കുന്ന കാര്യങ്ങൾ. റേഷൻ സാധനങ്ങളിൽ പലതും കരിഞ്ചന്ത വഴി വിൽപന നടത്തുന്നതായി പരിശോധനയിൽ തെളിഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്,  വിതരണം എന്നി വ സംബന്ധിച്ച രേഖകളോ വിവരങ്ങളോ മിക്കയിടത്തുമില്ല. ധാന്യങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നുമില്ല. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്പോൾ  ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പലയിടത്തുമില്ലെന്നും വിജിലൻസ് കണ്ടെത്തി.  കൊല്ലത്തും വടകരയിലും ഭക്ഷ്യധാന്യങ്ങളുടെ അളവിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ. ഇതിനുപുറമേ, കൃത്യമായ രസീത് നൽകാതെ ധാന്യങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്. ക്രമക്കേടുകൾക്ക് മേൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് മേധാവി അറിയിച്ചു.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?