നോട്ട് അസാധുവാക്കല്‍: സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍

By Web DeskFirst Published Nov 28, 2016, 1:28 AM IST
Highlights

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ അറിയിച്ചു. ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചിട്ടുണ്ട്. വ്യാജനോട്ടുകള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ കഴിയുന്ന തരത്തിലാണ് പുതിയ നോട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആളുകള്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നോട്ട് പിന്‍വലിച്ചതിന് ശേഷം ആദ്യമായാണ് ആര്‍ ബി ഐ ഗവര്‍ണര്‍ പരസ്യമായി പ്രതികരിക്കുന്നത്‌.

 

click me!