രേണുക ചൗധരിയെ തടി കുറയ്ക്കാന്‍ ഉപദേശിച്ച് ഉപരാഷ്ട്രപതി

Published : Mar 22, 2022, 05:40 PM IST
രേണുക ചൗധരിയെ തടി കുറയ്ക്കാന്‍ ഉപദേശിച്ച് ഉപരാഷ്ട്രപതി

Synopsis

രേണുക ചൗധരിയെ തടി കുറയ്ക്കാന്‍ ഉപദേശിച്ച് ഉപരാഷ്ട്രപതി

ദില്ലി: രാജ്യസഭാ അംഗത്വകാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് എംപി രേണുക ചൗധരിയ്ക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഉപദേശം. സ്വന്തം ഭാരം കുറച്ച് കോണ്‍ഗ്രസിന്‍റെ ശക്തി കൂട്ടാന്‍ നോക്കൂ എന്നാണ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ നായിഡു, രേണുകയെ ഉപദേശിച്ചത്. 

യാത്രയയപ്പ് പ്രസംഗത്തിനിടെയാണ് സഭയെ പൊട്ടിച്ചിരിപ്പിക്കുന്ന വാക്കുകള്‍ ഇരുവര്‍ക്കുമിടയില്‍നിന്ന് വന്നത്. നായിഡുവിന് തന്നെ കുറേ 'കിലോ' മുമ്പ് അറിയാം. ആളുകള്‍ തന്‍റെ ഭാരത്തെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടുന്നു. എന്നാല്‍ ഈ ജോലിയില്‍ താങ്കള്‍ ഭാരം കുറയ്ക്കണമെന്നായിരുന്നു രേണുക പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. 

ഇതിന് മറുപടിയായാണ് വെങ്കയ്യ നായിഡു ഭാരം കുറയ്ക്കാന്‍ രേണുകയെ ഉപദേശിച്ചത്. ഒപ്പം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കാനും. എന്നാല്‍ കോണ്‍ഗ്രസ് ശക്തരാണെന്നും ആര്‍ക്കെങ്കിലും വീഴ്ത്താനാകില്ലെന്നും രേണുക മറുപടി നല്‍കി. ഇരുവരുടെയും വാക്കുകള്‍ സഭയില്‍ ചിരി പടര്‍ത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും