മണ്ണാർക്കാട്ട് ഹർത്താലിന്റെ മറവിൽ അക്രമം; 15 പേർക്കെതിരെ കേസെടുത്തു

By Web DeskFirst Published Feb 26, 2018, 6:44 PM IST
Highlights

പാലക്കാട്:  മണ്ണാർക്കാട്ട് ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ നടപടി. കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. തടഞ്ഞുവെച്ച് അക്രമിക്കൽ, മാരകായുധം ഉപയോഗിച്ച് നാശനഷ്ടം വരുത്തുക, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

മണ്ണാര്‍ക്കാട് സഫീര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മണ്ണാർക്കാട്ട് മണ്ഡലത്തില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലിന്‍റെ മറവിലായിരുന്നു  വ്യാപക അതിക്രമം. സ്ത്രീകൾക്ക് നേരെ പ്രവർത്തകരുടെ അഭ്യവർഷം. കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍  പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് പൊലീസ് നിഷ്ക്രിയരായി നോക്കി നില്‍ക്കുന്നുവെന്നും ആക്ഷേപമുണ്ട്.  

അതേസമയം, മണ്ണാർക്കാട് സഫീർ വധക്കേസിൽ അയൽവാസികളായ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട സഫീറിന്റെ അയൽവാസികളാണ് പ്രതികൾ. ഇവർ  സിപിഐ അനുഭാവികളും മുൻ ലീഗ് പ്രവര്‍ത്തകരുമാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.

 

click me!