
ദില്ലി: കശാപ്പിനും അക്വേറിയങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ നായവിൽപ്പനയിലും പിടിമുറുക്കി കേന്ദ്രസർക്കാർ. വാണിജ്യ അടിസ്ഥാനത്തിലുള്ള നായവിൽപ്പനയ്ക്കും പ്രജനനത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് വേണമെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.
പ്രജനന കേന്ദ്രങ്ങളിൽ മൃഗഡോക്ടറുടെ സാന്നിധ്യമുണ്ടാകണം. നായ്ക്കൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണം. രണ്ടുമാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല. ശ്വാന പ്രദർശനങ്ങൾ നടത്തുന്നതു നിയന്ത്രിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. സംസ്ഥാന മൃഗസംരക്ഷണ ബോർഡുകൾക്കാണ് നിയമം നടപ്പാക്കാനുള്ള ചുമതല.
ആദ്യം കശാപ്പിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ വിൽപ്പനയ്ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. അലങ്കാര മത്സ്യങ്ങൾ വിൽക്കുന്നതിന് രജിസ്ട്രേഷൻ കർശനമാക്കുന്നതടക്കമുള്ളവയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദേശത്തിൽ കേന്ദ്രം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam