ബന്ധു നിയമനം; വിജിലൻസ് ഫയലുകൾ ആവശ്യപ്പെടും

Published : Oct 15, 2016, 05:19 AM ISTUpdated : Oct 04, 2018, 04:59 PM IST
ബന്ധു നിയമനം; വിജിലൻസ് ഫയലുകൾ ആവശ്യപ്പെടും

Synopsis

തിരുവനന്തപുരം: വ്യവസായ വകുപ്പിലെ ബന്ധുനിയമനം സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലൻസ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകും. രേഖകളുടെ പരിശോധനക്കുശേഷമായിരിക്കും ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുക. ഇ.പി.ജയരാജനെതിരെ ഉയർന്ന ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിന്റെ തീരുമാനം. ശ്രീമതി ടീച്ചറിന്റെ മകന്റേതുള്‍പ്പെടെ പരാതിയിൽ പറയുന്ന ചില നിയമനങ്ങളെ കുറിച്ചാകും പ്രാഥമിക അന്വേഷണം.

ഈ നിയമനങ്ങള്‍ ക്രമക്കേട് കണ്ടെത്തിയാൽ നാലു മാസം നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളെ കുറിച്ചും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാർശ അന്വേഷണ ഉദ്യോഗസ്ഥൻ ഡയറക്ടർക്ക് സമർപ്പിക്കും. കേസിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഫയലുകളാണ് പരിശോധന നടത്തുക. പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താൻ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത് റിയാബ് എന്ന സ്ഥാപനത്തിനെയാണ്. റിയാബ് നിയമനങ്ങൾക്കായി മാനദണ്ഡങ്ങളും കൊണ്ടുവന്നിരുന്നു.

ഇതു പ്രകാരം ആരൊക്കെ ഏതൊക്കെ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. മന്ത്രി ബന്ധുക്കളും  നേതാക്കളുടെയും മക്കളും അപേക്ഷ നൽകിയിരുന്നോ. ഇവർ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തിരുന്നോ? റിയാബ് തയ്യാറാക്കിയ പട്ടിക മറികടന്നോണോ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.ഇതിൽ ആർക്കൊക്കെ പങ്കുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ളവരിൽ നിന്നും മൊഴിയെടുക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും. പട്ടികയിണ്ടായിട്ടും നിയമനം ലഭിക്കാത്ത ആരെങ്കിലും അന്വേഷണത്തിനിടെ പരാതിയും തെളിവുമായി വിജിലൻസിനെ സമീപിച്ചാൽ കേസിൽ അത് നിർണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ