നടിയെ ആക്രമിച്ച കേസ്; സുനില്‍കുമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് നീട്ടി

Published : Jan 24, 2018, 03:48 PM ISTUpdated : Oct 04, 2018, 11:47 PM IST
നടിയെ ആക്രമിച്ച കേസ്; സുനില്‍കുമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് നീട്ടി

Synopsis

നടിയെ ആക്രമിച്ച് കേസില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കം ഏഴ് പ്രതികളുടെ റിമാന്‍ഡ് ഈ മാസം 31 വരെ നീട്ടി. അങ്കമാലി മജിസ്‍ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ ദിലീപ് അടക്കം മുഴുവന്‍ പ്രതികള്‍ക്കും കുറ്റപത്രം നേരത്തെ കോടതി നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിചാരണയ്‌ക്ക് മുന്‍പായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹ‍ജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. ഈ കേസ് തീര്‍പ്പാക്കിയാകും വിചാരണ നടപടിക്കായി കേസ്  സെഷന്‍സ് കോടതിയിലേക്ക് മാറ്റുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറം മതേതരവാദികളുടെ പറുദീസ; മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതെന്ന് കെ ടി ജലീൽ
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്