ചെഗുവേരയുടെ ഓർമ്മകൾക്ക് ഇന്ന് അൻപതാണ്ട്

Published : Oct 09, 2017, 11:11 AM ISTUpdated : Oct 04, 2018, 08:11 PM IST
ചെഗുവേരയുടെ  ഓർമ്മകൾക്ക് ഇന്ന് അൻപതാണ്ട്

Synopsis

വിപ്ലവത്തിന്‍റെ മിന്നല്‍പ്പിണരെന്നാൽ ലോകത്തിന് ചെഗുവേരയാണ്. അര്‍ജന്‍റീനയില്‍ ജനിച്ച് ക്യൂബയെ വിമോചിപ്പിച്ച്, കോംഗോയിലും പരാഗ്വയിലും ബൊളീവിയയിലും സമത്വം സ്വപ്നം കണ്ട വിപ്ലവകാരി. ചെയുടെ ഓർമ്മകൾക്ക് ഇന്ന് അൻപതാണ്ട് തികയുകയാണ്.

1967 ഓക്ടോബർ 9 നാണ് ലാ ഹിഗ്വേരയിലെ രണ്ട് മുറി സ്കൂൾ കെട്ടടത്തില്‍ ഏണസ്റ്റോ ഗുവേര ദെ ലാ സെർനയെ ബൊളീവിയൻ സൈന്യം എത്തിച്ചത്. അതേ ദിവസം 12.30 ന് ഫീലീക്സ് റോഡ്രിഗസ് എന്നെ സിഐഎ ഏജന്‍റ്  ചെയെ കണ്ട് ആ മുറിയിൽ നിന്ന് മടങ്ങി. അധികം താമസിച്ചില്ല.  മരിയോ ടെറാൻ എന്ന സെർജന്‍റിന്‍റെ തോക്ക് ഒൻപതു തവണ വെടി ഉതിർത്തു.

മരണവേദനയിലും കരച്ചിൽ പുറത്തുവരാതിരിക്കാൻ ചെ സ്വന്തം കൈ കടിച്ചു പിടിച്ചുവത്രെ. വലെഗ്രാൻഡെ ആശുപത്രിയിലെ തണുത്ത ഗ്രൈനൈറ്റ് തറയിൽ മരവിച്ചു കിടക്കുമ്പോഴും ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. എന്നാല്‍ ചെയെ ഇല്ലാതാക്കിയവർക്ക് നശിപ്പിക്കാൻ കഴിയാതെ പോയ ഒന്നുണ്ട് . ചെ ലോകത്തിന് പകര്‍ന്നു നല്‍കിയ വിപ്ലവാവേശം. മനുഷ്യനിലെ സ്വാതന്ത്ര്യ ബോധത്തിന്‍റെ  അപരനാമമാണ്  വർഷങ്ങൾക്കിപ്പറവും ചെഗുവര. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ഹർജിയിൽ നാളെ വിധി; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം അംഗീകരിച്ചാൽ മത്സരിക്കാനുള്ള വിലക്ക് നീങ്ങും
'24 മണിക്കൂർ' ചോദ്യത്തോട് ക്ഷോഭിച്ച് വിഡി സതീശൻ, കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നില്ല, നാളെയന്ന് സണ്ണി ജോസഫ്