ദുബായില്‍ മണിക്കൂര്‍ വാടക കാര്‍

Published : Oct 18, 2016, 06:20 PM ISTUpdated : Oct 05, 2018, 02:11 AM IST
ദുബായില്‍ മണിക്കൂര്‍ വാടക കാര്‍

Synopsis

മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കാവുന്ന ദുബായ് കാര്‍ ഉടന്‍ നിരത്തിലിറങ്ങും‍. മൊബൈല്‍ആപ്പ് വഴി പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമാണ് ഇതില്‍. വിവിധ മെട്രോ സ്റ്റേഷനുകളോട് അനുബന്ധിച്ചായിരിക്കും ഈ കാറുകള്‍ഉണ്ടാവുക. 2017 ജനുവരി മുതല്‍ദുബായ് കാര്‍നിരത്തില്‍ഇറങ്ങും.

മൊബൈല്‍ആപ്പ് ഉപയോഗിച്ചേ കാര്‍തുറക്കാനാവൂ. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍താക്കോലുണ്ടാവും. ഇത് ലഭിക്കണമെങ്കില്‍ കാര്‍ കമ്പനി നല്‍കുന്ന രഹസ്യ നമ്പര്‍ അടിക്കണം. പരമാവധി ആറ് മണിക്കൂര്‍വരെയായിരിക്കും ഇത്തരം കാറുകള്‍ വാടകയ്ക്ക് ലഭിക്കുക.

ഉപയോഗം കഴിഞ്ഞ് കാറ് ഏതെങ്കിലും മെട്രോ സ്റ്റേഷന് സമീപത്ത് കൊണ്ട് പോയി നിര്‍ത്തിയിടാവുന്നതാണ്. കാര്‍എടുത്ത് തിരിച്ച് പാര്‍ക്ക് ചെയ്യുന്നത് വരെയുള്ള സമയമാണ് കണക്കാക്കുക. മെട്രോ സ്റ്റേഷന്‍ പരിസരത്തല്ലാതെയും ഈ കാറുകള്‍പാര്‍ക്ക് ചെയ്യാം. എന്നാല്‍ഇങ്ങനെ പാര്‍ക്ക് ചെയ്താല്‍ചാര്‍ജ് കൂടുമെന്ന് മാത്രം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു
വോട്ട് വിഹിതത്തിൽ അട്ടിമറി; തദ്ദേശപ്പോരിൻ്റെ യഥാർത്ഥ ചിത്രം; എൽഡിഎഫ് യുഡിഎഫിനേക്കാൾ 11 ലക്ഷം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ