
തിരുവനന്തപുരം: സംസ്ഥാനത്തെ 268 സ്റ്റേഷനുകളിൽ കൂടി അടിയന്തിരമായി സിഐമാരെ നിയമിക്കണമെന്ന് എഡിജിപി അധ്യക്ഷനായ സമിതിയുടെ ശുപാർശ. സിഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതിനു ശേഷമുള്ള സ്ഥിതി വിരുത്താനാണ് എഡിജിപി ആനന്ദകൃഷ്ണൻ അധ്യക്ഷനായ സമിതിയെ ഡിജിപി ചുമതലപ്പെടുത്തിയത്.
ജനുവരി ഒന്നു മുതലാണ് 207 സ്റ്റേഷനുകളുടെ ചുമതല സിഐമാർക്ക് കൈമാറി സേനയിൽ പരിഷ്ക്കാരം നടപ്പാക്കിയത്. സിഐമാർ നിയന്ത്രിച്ചിരുന്ന ബാക്കി സ്റ്റേഷനുകള്‍ ഡിവൈഎസ്പിമാർക്കു കീഴിലായി. ഇതോടെയാണ് സ്റ്റേഷൻ ഭരണത്തിൽ താളപ്പഴകളുണ്ടാകുന്നത്. സിഐമാരുടെ നിയന്ത്രണമില്ലാത്ത വരാപ്പുഴ, കോവളം, ചങ്ങരംകുളം സ്റ്റേഷനകളിലെ എസ്ഐമാരുടെ പ്രവർത്തനം സേനക്ക് ഏറെ നാണെക്കേടുണ്ടാക്കി.
ഈ പശ്ചാലത്തിലാണ് ബാക്കിയുളള 268 സ്റ്റേഷനുകളുടെ ചുമതയിലേക്ക് ഉടൻ സിഐമാരെ നിയമിക്കണമെന്ന് എഡിജിപിയുടെ അധ്യക്ഷയിലുള്ള സമിതി ശുപാർശ തയ്യാറാക്കിയിട്ടുള്ളത്. പൊലീസ് ആസ്ഥാന ഐജി, ബറ്റാലിയൻ ഡിഐജി, എസ്പി എന്നിവടങ്ങിയതായരുന്നു സമിതി. നിലയിൽ ഡിവൈഎസ്പിമാർ സ്റ്റേഷൻ നിയന്ത്രിക്കുന്നത് കാര്യക്ഷമമാകുന്നില്ല.
സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങള്‍ നിരവധി ഉത്തരവാദിത്തമുള്ള ഡിവൈഎസ്പിമാർക്ക് നോക്കാൻ കഴിയുന്നില്ല. സിഐമാരുടെ എണ്ണം വർധിപ്പിക്കുന്നത് സാമ്പത്തിക ബാധ്യത വർധിപ്പിക്കില്ലെന്നും അംഗങ്ങള്‍ എഴുതി നൽകിയിട്ടുണ്ട്. 268 സ്റ്റേഷനുകളിൽ സിഐമാരെ കൊണ്ടുവരണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാരിന്‍റെ പരിഗണനയിലിക്കെയാണ് പഠനം നടത്തിയ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സിഐമാരുടെ എണ്ണം വർധിക്കുമ്പോള്‍ ഡിവൈഎസ്പിമാരുടെ എണ്ണവും വർധിപ്പിക്കണെന്ന ആവശ്യവുമായി ഒരു വിഭാഗം സേനാംഗങ്ങള്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam