മൂന്നാം നിലയില്‍നിന്ന് പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍

Published : Jan 17, 2018, 04:55 PM ISTUpdated : Oct 04, 2018, 07:59 PM IST
മൂന്നാം നിലയില്‍നിന്ന്  പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍

Synopsis

ജോര്‍ജിയ: കത്തിയെരിയുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് താഴേയ്ക്ക് വീഴുന്ന കുഞ്ഞിനെ രക്ഷിക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അമേരിക്കയിലെ ജോര്‍ജിയയിലെ ഡെകാറ്റര്‍ സിറ്റിയിലാണ് സംഭവം.  

അഗ്നിയ്ക്കിരയായ കെട്ടിടത്തിന് മുകളില്‍നിന്ന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍റെ ഭാഗമായി താഴേയ്ക്കിട്ട കുഞ്ഞിനെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സ്കോട്ട് സ്ട്രൂപ്പ് അതിസാഹസികമായാണ് രക്ഷിച്ചത്. അഗ്നിശമനസേനാ വിഭാഗം തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം നടന്നത് ജനുവരി 3നാണെന്ന് റിപ്പോര്‍ട്ടുകള‍ പറയുന്നു. അഗ്നിപടര്‍ന്നുപിടിച്ച ബഹുനില കെട്ടിടങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നത് ഇത്തരത്തിലാണെന്നും ഇത് സംബന്ധിച്ച് അവര്‍  വ്യക്തമാക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനം: മരണസംഖ്യ 1400 കടന്നു, അരലക്ഷം പേരെ കാണാനില്ല; നൂറുകണക്കിനാളുകൾ പരിക്കേറ്റ് ചികിത്സയിൽ
ഇറ്റലിയിൽ പൊലീസ് കസ്റ്റഡിയിൽ ഇന്ത്യാക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; വ്യാജപരാതിയിൽ പിടികൂടിയതെന്ന് കുടുംബം