രാജ്യത്ത് നോട്ട് ക്ഷാമം ഇല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Web Desk |  
Published : Apr 17, 2018, 08:25 PM ISTUpdated : Jun 08, 2018, 05:45 PM IST
രാജ്യത്ത് നോട്ട് ക്ഷാമം ഇല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Synopsis

കറന്‍സി എത്തിക്കാൻ നടപടി തുടങ്ങി  

ദില്ലി: രാജ്യത്ത് നോട്ട് ക്ഷാമമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിലേക്കായി കറൻസി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ള  ഗതാഗത പ്രശ്നങ്ങളാണ് പ്രതിസന്ധിയ്ക്ക് കാരണം. പുതുതായിറക്കിയ  നോട്ടുകൾ നിറയ്ക്കാൻ എടിഎമ്മുകളിലെ ഉള്ളറകൾ സജ്ജീകരിക്കുന്നത് പൂർത്തിയാകാത്തതും പ്രശ്നമായി. പണം കൂടുതൽ പിൻവലിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് കറന്‍സി എത്തിക്കാൻ നടപടി തുടങ്ങിയെന്നും ആര്‍ബിഐ അറിയിച്ചു.

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം അനുഭവപ്പെട്ടിരുന്നു. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ പണം പിൻവലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആവശ്യത്തിലധികം പണം ബാങ്കുകളിലും വിപണിയിലും ഉണ്ടെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേന്ദ്രൻ പിള്ളയെ പരിഗണിച്ചില്ല, തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി
അടൂർ പ്രകാശ് പ്രത്യേക സാമുദായിക സംഘടനയുടെ 'പോപ്പ്'; ഡിസിസി ജനറൽ സെക്രട്ടറിയുടെ വിമർശനം